കട്ടപ്പന: കെ.വി.വി.ഇ.എസ്. മുൻ ജില്ലാ പ്രസിഡന്റ് മാരിയിൽ കൃഷ്ണൻ നായരുടെ മൂന്നാം ചരമ വാർഷിക ദിനാചരണം കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ നഗരസഭ കൗൺസിലർ സി.കെ. മോഹനൻ ഛായാചിത്രത്തിനുമുമ്പിൽ ദീപം തെളിച്ചു. തുടർന്ന് യൂണിറ്റ് അംഗങ്ങൾ പുഷ്പാർച്ചന നടത്തി. വൃക്കരോഗികൾക്ക് ധനസഹായം വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.കെ. തോമസ്, മർച്ചന്റ്‌സ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സിജോമോൻ ജോസ്, എ.എച്ച് കുഞ്ഞുമോൻ, പി.കെ. മാണി, സിബി കൊല്ലംകുടി തുടങ്ങിയവർ പങ്കെടുത്തു.