നീണ്ടൂർ: പുരോഗമന കലാ സാഹിത്യ സംഘം ഏറ്റുമാനൂർ ഏരിയാ കമ്മിറ്റി ജെ.സി.ബി സാഹിത്യ പുരസ്‌ക്കാര ജേതാവ് എസ്. ഹരീഷിന് ഏഴിന് സ്വീകരണം നൽകും. എം എ ബേബി യോഗം ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് ബെന്യാമൻ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിന് നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപ് അദ്ധ്യക്ഷനായും പി.സി സുകുമാരൻ ജനറൽ കൺവീനറായുമുള്ള 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പുരോഗമന കലാ സാഹിത്യസംഘം ഏരിയ പ്രസിഡന്റ് പ്രൊഫ .കെ ആർ ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി പത്മകുമാർ സ്വാഗതവും പി.സി സുകുമാരൻ നന്ദിയും പറഞ്ഞു.