കടപ്പൂര്: കടപ്പൂര് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കാണക്കാരി പഞ്ചായത്തിലെയും ഉഴവൂർ ബ്ലോക് പഞ്ചായത്തിലെയും ജനപ്രതിനിധികളെ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് എൻ. ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു മനോജ് ഉദ്ഘാടനം ചെയ്തു. മീനച്ചിൽ താലൂക്ക് ലൈബ്രറി പ്രസിഡന്റ് ഡോ.സിന്ധു മോൾ ജേക്കബ്, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു മനോജ്, വൈസ് പ്രസിഡന്റ് ശ്രീജ ഷിബു, മെമ്പർമാരായ അംബികാ സുകുമാരൻ,അനിതാ ജയമോഹൻ,വി.സാംകുമാർ,ബ്ലോക്ക് പഞ്ചായത്തംഗം സിൻസി മാത്യു, ബിജു പാതിരിമല എന്നിവർ പങ്കെടുത്തു.
പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. ലൈബ്രറി പ്രവർത്തകരായ പി.റ്റി സോമശേഖരൻ,പ്രസാദ്.ഡി എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറി സെക്രട്ടറി സി.എസ് ബൈജു സ്വാഗതവും വൈസ് പ്രസിഡന്റ് പി.ഡി ജോർജ് നന്ദിയും പറഞ്ഞു.