പത്തനംതിട്ട: തുരുത്തിക്കാട് ബിഷപ്പ് ഏബ്രഹാം മെമ്മോറിയൽ കോളേജ് സ്ഥാപകൻ റവ: ഡോ. ടി. സി.ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള റവ.ഡോ. ടി. സി .ജോർജ് പുരസ്‌കാരത്തിന്‌ കോട്ടയം മണർകാട് സെന്റ്‌മേരീസ്‌ കോളേജിനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോളേജിന്റെ പരിസര ഗ്രാമങ്ങളിൽ ജൈവകൃഷി, ജലസംരക്ഷണം, ഊർജ സംരക്ഷണം .മാലിന്യ സംസ്‌കരണം, ജൈവവൈവിദ്ധ്യ സംരക്ഷണം, എന്നീ മേഖലയിലുള്ള ഇടപെടലുകളും, സ്ത്രീ ശാക്തീകരണം ശാസ്ത്രാവബോധ പ്രചരണം എന്നീ രംഗങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളും , ജീവകാരുണ്യ പ്രവർത്തനങ്ങളും, സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ നൽകിയ സംഭാവനകളും വിലയിരുത്തിയാണ്‌ കോളേജിനെ അവാർഡിനായി തെിഞ്ഞെടുത്തത്. 25001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം 4 ന് ബി.എ.എം കോളേജിൽ നടക്കുന്ന ചടങ്ങിൽ നൽകും. വാർത്താ സമ്മേളനത്തിൽ കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ: ജോസ് പാറക്കടവിൽ, റിട്ട . പ്രിൻസിപ്പൽ ഡോ. അലക്‌സ് മാത്യു, പ്രൊഫ. അനീഷ് കുമാർ എന്നിവർ പങ്കെടുത്തു .