പാലാ: കോട്ടയം ജില്ലാ അത്‌ലറ്റിക് മത്സരങ്ങൾ 9,10,11 തീയതികളിൽ പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും.
14, 16, 18, 20 വയസിൽ താഴെയും 20 വയസിന് മുകളിലുള്ള പുരുഷ വനിത വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്ന സ്ഥാപനങ്ങൾ, ക്ലബുകൾ എന്നിവ നാലാം തീയതിക്ക് മുമ്പായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 9895062630 (ഡോ. തങ്കച്ചൻ മാത്യു).