പാലാ: കരൂർ ഗ്രാമപഞ്ചായത്തിൽ വിവിധ രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 25 കുടുംബങ്ങൾ സി.പി.ഐയിൽ ചേർന്നു. അന്തീനാട് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന മെമ്പർഷിപ്പ് വിതരണ സമ്മേളനം സി.പി.ഐ പാലാ മണ്ഡലം സെക്രട്ടറി അഡ്വ.സണ്ണി ഡേവിഡ് ഉദ്ഘാടനം ചെയ്തു. വി.എസ് രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കമ്മറ്റിയംഗം അഡ്വ. തോമസ് വി.റ്റി പുതിയ അംഗങ്ങളെ മാലയിട്ട് സ്വീകരിച്ചു. എം.റ്റി സജി,പി.കെ. ഷാജകുമാർ, എൻ.സുരേന്ദ്രൻ, കെ.ബി അജേഷ്,വി.എസ് രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.