പാലാ: നഗരസഭാ പരിധി മാലിന്യവിമുക്തമാക്കാനുള്ള പദ്ധതികൾ ഊർജ്ജിതമാക്കുമെന്ന് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തരംതിരിച്ച് ശേഖരിക്കും. ഇതിനായി ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണതോതിലാക്കും. വീടുകൾക്ക് പ്രതിമാസം 60 രൂപയും സ്ഥാപനങ്ങൾക്ക് 120 രൂപയുമാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഈ തുക എല്ലാമാസവും നൽകി ഹരിതകർമ്മസേനാംഗങ്ങളുടെ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും നഗരഭരണാധികാരികൾ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യും.