കോട്ടയം: കേരള സോമിൽ ഓണേഴ്‌സ് അസോസിയേഷൻ വാർഷിക സമ്മേളനവും ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തി. പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സി. ബാബു നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് കെ.ആർ. പ്രസാദ് കുഴുപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ജില്ലാ ലേബർ ഓഫീസർ പി.ജി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ശശിധരൻ സിത്താര മുഖ്യപ്രഭാഷണം നടത്തി. റിട്ട. ഡെപ്യൂട്ടി ലേബർ കമ്മിഷണർ ജി.രാധാകൃഷ്ണൻ നായർ തൊഴിൽ നിയമങ്ങളെ ആധാരമാക്കി സെമിനാർ നയിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച അസോസിയേഷൻ ഭാരവാഹികളായ പി.ഐ ഏബ്രഹാം,മുബാഷ് എം.എം എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി ജോർജ്ജ് ജോസഫ് , ട്രഷറർ . മുരളീധരൻ, വനം അഡൈസറി ബോർഡ് മെമ്പർ ഏ.ജെ. തോമസ്, എ.എൻ. രാഘവൻ , ജോസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു.