
പാമ്പാടി: വെള്ളൂർ പാമ്പാടി മുൻ പഞ്ചായത്ത് പ്രസിഡന്റ്, പാമ്പാടി മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് , വെള്ളൂർ എൻ.എസ്.എസ്. കരയോഗം മുൻ പ്രസിഡന്റ്, ദീർഘകാലം വെള്ളൂർ സഹകരണ ബാങ്ക് ഭരണ സമിതിയംഗം, കോട്ടയം ബാറിലെ അഭിഭാഷകൻ എന്നീ നിലകളിൽ പാമ്പാടിയിലെ പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന വെള്ളൂർ മേച്ചേരിൽ (സായി കൃപ) പരേതനായ കേശവൻ നായരുടേയും അമ്മുക്കുട്ടിയമ്മയുടേയും മകൻ അഡ്വ. എം.എസ്. ഗോപിനാഥൻ നായർ (71) നിര്യാതനായി. ഭാര്യ: പാമ്പാടി ലക്ഷ്മി നിവാസിൽ രമണി ജി.നായർ (റിട്ട. ആരോഗ്യ വകുപ്പ്). മക്കൾ: പ്രവീൺകുമാർ ജി. (മുൻസിഫ്, മജിട്രേറ്റ്, കരുനാഗപ്പള്ളി), പ്രശാന്ത് കുമാർ ജി. മരുമകൾ: രാജശ്രീ രാജഗോപാൽ (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിട്രേറ്റ്, ചവറ). സംസ്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച.