koaithu-utsavam
കൊന്നത്തടി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവം കേരള ബാങ്ക് ഡയറക്ടർ കെ.വി.ശശി നിർവ്വഹിക്കുന്നു.


അടിമാലി:സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൊന്നത്തടിയിലുള്ള തരിശായി കിടന്ന രണ്ടര ഏക്കർ പാടം പാട്ടത്തിനെടുത്ത് നെൽകൃഷിയുടെ വിളവെടുപ്പ് നടന്നു.കേരള ബാങ്ക് ഡയറക്ടർ കെ.വി.ശശി കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എ.ബി സദാശിവൻ, ജോയിന്റ് രജിസ്ട്രാർ എച്ച്. അൻസാരി, കൊന്നത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ്, അസി. രജിസ്റ്റാർ .പി.എം.സോമൻ, എൻ.വി.ബേബി, വാർഡ് മെമ്പർ സി.കെ.ജയൻ, കൃഷി ഓഫീസർ ഇ.എം.അനീഫ, കെ.എ.ആനന്ദവല്ലി ,ടി.ജി.രാജൻകുട്ടി, വി.എം.ബേബി, വി.കെ.സലിം , ബാങ്ക് സെക്രട്ടറി സി.എസ് അനീഷ് എന്നിവർ പങ്കെടുത്തു.