vilaveduppu

വൈക്കം : ആശ്രമം സ്‌കൂളിൽ കൃഷിപാഠം പദ്ധതിയിൽ ഉൾപ്പെടുത്തി തലയാഴം പഞ്ചായത്തിൽ രണ്ട് ഏക്കർ സ്ഥലത്ത് നടത്തിയ നെൽകൃഷിക്ക് നൂറുമേനി വിളവ്. സ്റ്റുഡന്റ്‌സ് പൊലീസ്, എൻ.എസ്.എസ് യൂണി​റ്റ്,റെഡ് ക്രോസ്,പി.​ടി.എ,അദ്ധ്യാപകർ,അനദ്ധ്യാപകർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് കൃഷിയുടെ വിജയത്തിന് പിന്നിൽ. കാർഷിക സംസ്‌കാരത്തെ പരിചയപ്പെടുത്തുക വഴി കുട്ടികൾക്ക് കൃഷിയിൽ ആഭിമുഖ്യം വളർത്താനും സമൂഹത്തിനു മാതൃകയാകാനും സ്‌കൂളിന് കഴിഞ്ഞു. സ്‌കൂളിലും സമീപപ്രദേശങ്ങളിലുമായി നടത്തുന്ന പച്ചക്കറി കൃഷിക്ക് പുറമേയാണ് നെൽകൃഷിയിലും നൂറുമേനി വിളവ് നേടാൻ സാധിച്ചത്. കൊയ്ത്ത് മഹോത്സവത്തിന് അദ്ധ്യാപകരായ മിനി വി. അപ്പുകുട്ടൻ, പ്രീതി വി. പ്രഭ, അമൃത പാർവതി, ജിജി സി.എസ് എന്നിവർ നേതൃത്വം നൽകി.