അടിമാലി.രണ്ടാം ഭർത്താവിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികത്സക്കായി വരും വഴി ഓട്ടോ മറിഞ്ഞ് ഒരു കുടുംബത്തിലെ 5 പേർ ഉൾപ്പെടെ 6 പേർക്ക് പരിക്ക് .മാങ്കുളം പാമ്പുംകയം തേക്കുംതറയിൽ മിനി (46), മക്കളായ അനീറ്റ (23), ക്രിസ്റ്റീന (16), അനീറ്റയുടെ 3 വയസുള്ള മകൻ, മിനിയുടെ സഹോദര പുത്രൻ (13), ഓട്ടോ ഡ്രൈവർ കിഴക്കേൽ വിൽസൺ ജോസഫ് (46) എന്നിവർക്കാണ് പരുക്കേറ്റത്.ഇന്നലെ 12 മണിയോടെയാണ് സംഭവം. മിനിയെയും കുടുംബാംഗങ്ങളെയും രണ്ടാം ഭർത്താവ് അജയൻ വീട്ടിലെത്തി ആക്രമിച്ചു.ഇതിനിടെ വിവരം വീട്ടിലുണ്ടായിരുന്നവർ മാങ്കുളം ഔട്ട് പോസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. പൊലീസ് എത്തിയതോടെ അജയൻ ഓടി രക്ഷപ്പെട്ടു.ഇതോടെ പൊലീസ് ഇടപെട്ട് പരിക്കേറ്റവരെ ഓട്ടോയിൽ അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് പറഞ്ഞ് അയക്കുകയായിരുന്നു. യാത്ര മദ്ധ്യേ വിരിപാറയ്ക്ക് സമീപം തളികത്ത് വെച്ച് നിയന്ത്രണം വിട്ട ഓട്ടോ അപകടത്തിൽപ്പെട്ടത്.