കാഞ്ഞിരപ്പള്ളി: താലൂക്കിലെ ഹിൽമെൻ സെറ്റിൽമെന്റ് മേഖലയിൽ താമസിക്കുന്നവർക്ക് കൈവശഭൂമിക്ക് പട്ടയം നൽകാനുുള്ള അപേക്ഷകൾ ഇന്ന് മുതൽ

സ്വീകരിച്ച് തുടങ്ങും. മുണ്ടക്കയം,എരുമേലി,കോരുത്തോട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന എരുമേലി വടക്ക്, തെക്ക് വില്ലേജുകൾ ,കോരുത്തോട് വില്ലേജ് എന്നിവിടങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ അപേക്ഷ നൽകാം. അപേക്ഷ സ്വീകരിക്കുന്ന സ്ഥലങ്ങളിൽ ഹാജരായി നിർദിഷ്ടമാതൃകയിലുള്ള അപേക്ഷ ഭാര്യയുടേയും, ഭർത്താവിന്റെയും പേരിൽ സമർപ്പിക്കണം.

മുണ്ടക്കയം പഞ്ചായത്തിൽ 8,9 വാർഡിൽ പെട്ട എരുമേലി വടക്ക് വില്ലേജിലുള്ളവർ മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും, കോരുത്തോട് പഞ്ചായത്തിലെ ഏഴാം വാർഡിലുള്ള കോരുത്തോട് വില്ലേജിൽപ്പെട്ടവർ കുഴിമാവ് ഗവ.വെൽഫെയർ എൽ.പി സ്കൂളിലും, എരുമേലി പഞ്ചായത്തിൽ പെട്ട എരുമേലി തെക്ക് വില്ലേജിന്റെ പരിധിയിൽ താമസിക്കുന്ന 'പഞ്ചായത്തിലെ ഒൻപതാം വാർഡിലെ അപേക്ഷകർ കണ്ണിമല എസ്.സി.ബി.ഹാളിലും ഇന്ന് അപേക്ഷകൾ സമർപ്പിക്കണം.

മുണ്ടക്കയം പഞ്ചായത്തിലെ 10, 11 വാർഡിൽപ്പെട്ട എരുമേലി വടക്ക് വില്ലേജിലുള്ളവർ പുഞ്ചവയൽ സെൻ്റ് മേരീസ് എൽ.പി സ്കൂളിലും, കോരുത്തോട് പഞ്ചായത്തിലെ മൂന്നാം വാർഡിൽ താമസിക്കുന്നവർ കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്കൂളിലും, എരുമേലി പഞ്ചായത്തിലെ പത്താം വാർഡിൽ

പെട്ട എരുമേലി തെക്ക് വില്ലേജിൽ പെടുന്നവർ - തുമരംപാറ ഗവ. എൽ.പി.എസിലും നാളെ അപേക്ഷ നൽകണം.

മുണ്ടക്കയം പഞ്ചായത്തിലെ 12,13 വാർഡുകളിലുള്ള എരുമേലി വടക്ക് വില്ലേജിലുള്ളവർ അമരാവതി അങ്കണവാടിയിലും ,കോരുത്തോട്

പഞ്ചായത്തിൽ 8,11 വാർഡുകളിൽപെട്ട കോസടി ഗവ: ട്രൈബൽ എൽ.പി സ്കൂളിലും, എരുമേേലി പഞ്ചായത്തിലെ

പതിനെട്ടാം വാർഡിൽ പെട്ട എരുമേലി തെക്ക് വില്ലേജിലുള്ളവർ എലിവാലിക്കര സെൻ്റ് മേരീസ് സ്കൂളിലും 5ന് അപേക്ഷ നൽകണം.

മുണ്ടക്കയം പഞ്ചായത്തിലെ 14, 16 വാർഡുകളിലുള്ള എരുമേലി വടക്ക് വില്ലേജിൽ പെട്ടവർ പുലിക്കുന്ന് ഭദ്രാമഠം ഗവ. ട്രൈബൽ എൽ പി.സ്‌കൂളിലും, കോരുത്തോട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽപെട്ട കോരുത്തോട് വില്ലേജിനു പരിധിയിലുുള്ള മാങ്ങാപ്പേട്ട സെറ്റിൽ മെൻ്റിൽ പെടുന്ന അപേക്ഷകർ മാങ്ങാപ്പേട്ട അങ്കണവാടിയിലും എരുമേലി പഞ്ചായത്ത് ഒൻപതാം വാർഡിലുള്ള എരുമേലി തെക്ക് വില്ലേജിനു പരിധിയിലുള്ളവർ കോയിക്കക്കാവ് അങ്കണവാടിയിലും 6ന് അപേക്ഷ സമർപ്പിക്കണം. എരുമേലി പഞ്ചായത്തിലെ എട്ടാം വാർഡിൽ പെട്ട എരുമേലി തെക്ക് വില്ലേജിന് കീഴിലുള്ളവർ പാക്കാനം മലയരയ മഹാസഭ ഹാളിൽ 8നും, എരുമേലി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽപെട്ട എരുമേലി തെക്ക് വില്ലേജിലുളളവർ കാളകെട്ടി ഇ ഡി.എസ്.ഹാളിൽ 9നും അപേക്ഷകൾ സമർപ്പിക്കണം.