വൈക്കം: ഭക്ഷ്യ കമ്മീഷനിൽ റേഷൻ വ്യാപാരി പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിനും റേഷൻ വ്യാപാരികളുടെ ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ വൈക്കം താലൂക്ക് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് ഐ.ജോർജ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കർഷക സമരത്തിന് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംഘടനയുടെ മുൻ ഭാരവാഹികളായ ടി.ജെ.തോമസ്,പി.നാരായണൻ എക്‌സ് എം.എൽ.എ,വർഗീസ് ആനവേലിൽ എന്നിവരുടെ ഫോട്ടോ ജില്ലാ പ്രസിഡന്റ് വി.ജോസഫ് അനാച്ഛാദനം ചെയ്തു. ജനറൽ സെക്രട്ടറി കെ.ഡി വിജയൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. കെ.ജി.ഇന്ദിര, ടി.എസ്.ബൈജു, പി.കെ.പ്രകാശൻ, അജീഷ് പി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.