മുണ്ടക്കയം: കൊവിഡ് നിയന്ത്രണത്തെ തുടർന്ന് മുണ്ടക്കയം പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് മുതൽ രാത്രി ഏഴിന് അടയ്ക്കാൻ ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, പൊലീസ്, വ്യാപാരപ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ തീരുമാനം. പഞ്ചായത്തിലെ മുഴുവൻ മേഖലയിലും മൈക് അനൗൺസ്‌മെന്റ് നടത്തും. ബസ് സ്റ്റാൻഡിലും വ്യാപാര സ്ഥാപനത്തിലും പരിശോധനയും ബോധവത്ക്കരണവും ഊർജിതമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അറിയിച്ചു.