pgm-nair

വൈക്കം: സുഗതകുമാരി ടീച്ചറുടെ സ്മരണയ്ക്കായി തുളസീവനം തീർത്ത് ശ്രീ മഹാദേവ കോളേജ് വിദ്യാർത്ഥികൾ.

കോളേജ് കാമ്പസിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ഒത്തുചേർന്ന വിദ്യാർത്ഥികൾ ഒന്നടങ്കം സുഗതകുമാരിയുടെ സ്മരണക്കായ് 'സുഗത' എന്ന കവിത ചൊല്ലിയപ്പോൾ സ്മൃതി മണ്ഡപത്തിൽ തുളസി നട്ട് കവിയും എറണാകുളം ഉപഭോക്തൃ കമ്മീഷൻ അഡീഷണൽ ജഡ്ജിയുമായ വൈക്കം രാമചന്ദ്രൻ തുളസീവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രാർത്ഥനാ ഗാനത്തിന്റെ സമർപ്പണവും അദ്ദേഹം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ: സെ​റ്റിന പി.പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തി. മാനേജർ ബി.മായ, വി.ആർ.സി നായർ, ഗായത്രി മനോഹരൻ, പ്രീതി മാത്യു, എം.എസ് ശ്രീജ, അഖിലശ്രീ,മിഥുൻ,പാർവ്വതി ആർ,ആഷാ ഗിരീഷ്, ഗായത്രി രാജു എന്നിവർ പ്രസംഗിച്ചു.