ചങ്ങനാശേരി: കെ.എം.സി.എസ്.എ ചങ്ങനാശേരി വാർഷിക സമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ ബെന്നി ജോസഫ്, കെ.എം.സി.എസ്.എ സംസ്ഥാന പ്രസിഡന്റ് പി.ഐ ജേക്കബ്‌സൺ, കെ.എം നജിയ, മധുരാജ്, എൽസമ്മ ജോബ്, ബീന ജോബി, ടി.എ തങ്കം, സന്തോഷ് കുമാർ, രാഹുൽ ജി.നായർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ യു.ഡി.എഫ് കൗൺസിലർമാർക്ക് സ്വീകരണവും നൽകി.