
കോട്ടയം : മന്ത്രിമാരായ പി. തിലോത്തമൻ, കെ. കൃഷ്ണൻകുട്ടി, ഡോ. കെ.ടി ജലീൽ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന അദാലത്തിലേക്കുള്ള പരാതികൾ ഇന്ന് മുതൽ ഓൺലൈനിൽ സമർപ്പിക്കാം.
മുഖ്യമന്ത്രിയുടെ പരാതി പരിഹാരസംവിധാനത്തിന്റെ പോർട്ടലിൽ (https://cmo.kerala.gov.in/) നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ പരാതികൾ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങളിൽ പരാതികൾ സൗജന്യമായി സമർപ്പിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒൻപതിന് വൈകിട്ട് വരെ സ്വീകരിക്കും.
വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും നേരിട്ടും പരാതികൾ നൽകാം. പരാതികളിൽ സ്വീകരിച്ച തുടർനടപടികൾ അതത് വകുപ്പുദ്യോഗസ്ഥർ പരാതിക്കാരെ രേഖ സമയബന്ധിതമായി അറിയിക്കും. തീർപ്പാക്കാൻ സാധിച്ചില്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കുന്ന മറുപടി നൽകും. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് സഹിതം അദാലത്തുകളിൽ ഹാജരാകണമെന്നാണ് ജില്ലാതല വകുപ്പുമേധാവികൾ, ആർ.ഡി.ഒമാർ, തഹസിൽദാർമാർ, ബി .ഡി.ഒമാർ, മുനിസിപ്പൽ സെക്രട്ടറിമാർ എന്നിവർക്ക് കളക്ടർ നൽകിയിട്ടുള്ള നിർദ്ദേശം.