ktdc

കുമരകം : നാലു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുമരകം കവണാറ്റിൻകരയിലെ കെ.ടി.ഡി സി വാട്ടർസ്കേപ്പ് റിസോർട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ ബാലകിരൺ, കെ.ടി.ഡി സി എം.ഡി കൃഷ്ണതേജ് തുടങ്ങിയവർ പങ്കെടുക്കും. 15 കോടി മുടക്കി നവീകരിച്ച 40 കമ്പാന കോട്ടേജുകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട് കായൽ സൗന്ദര്യം നേരിട്ട് കണ്ട് ആസ്വദിക്കാനുള്ള വിശാലമായ തീരമാണ് പ്രത്യേകത.

പ്രകൃതിയോടിണങ്ങി നിർമ്മാണം

ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ പ്രകൃതിയോടിണങ്ങിയാണ് നിർമ്മാണം. കോൺഫറൻസ് ഹാൾ, റസ്റ്റോറന്റ്, കിച്ചൺ, റിസപ്ഷൻ എന്നിവയുടെ നിർമ്മാണവും ആകർഷകമാണ്. കുമരകം പക്ഷിസങ്കേതവും വേമ്പനാട്ടുകായലിന്റെ തലോടലും വാട്ടർസ്കേപ്പിന്റെ പ്രൗഢി കൂട്ടുന്നു.