പൊൻകുന്നം :ചിറക്കടവ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാളക്കയത്തെ സായാഹ്ന പാർക്ക് യൂത്ത് ഫ്രണ്ട് (എം), ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരിച്ചു. കൊവിഡിനെ തുടർന്ന് ഏറെനാളായി പാർക്കിൽ ആളുകൾ എത്താറില്ലായിരുന്നു. ഇപ്പോൾ വീണ്ടും എത്താൻ തുടങ്ങിയതിനെ തുടർന്നാണ് ശുചീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, രാഹുൽ.ബി. പിളള, രമേശ്.ആർ. നായർ , വത്സമ്മ സണ്ണി, ലിജോ കുന്നപ്പള്ളി എന്നിവർ നേതൃത്വം നല്കി.