kanam

കോട്ടയം: ഇടതു മുന്നണി കൺവീനർ വിജയരാഘവന്റെ മുസ്ലീം ലീഗിനെക്കുറിച്ചുള്ള പരമാർശത്തിൽ അത്തരം പ്രസ്താവന നടത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് വിജയരാഘവൻ തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫ് മതനിരപേക്ഷ പാർട്ടിയാണെന്നും വർഗീയ ന്യൂനപക്ഷ പ്രീണനം നടത്തുന്നത് യു.ഡി.എഫാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പ്രശ്നങ്ങളെക്കുറിച്ച് പറയാൻ യുഡിഎഫ് തയ്യാറാകുന്നില്ല. രാഷ്ട്രീയത്തിൽ മതം ചേർത്ത് വിഷയങ്ങൾ തിരിച്ചുവിടാനാണ് യു ഡി എഫ് ശ്രമം. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കാനം വ്യക്തമാക്കി.