പാമ്പാടി: സിംഹാസന കത്തീഡ്രലിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന സംഭവത്തിൽ കൈപ്പുഴ മുണ്ടക്കൽ എം.സി കുര്യനെ പാമ്പാടി സി.ഐ യു.ശ്രീജിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എസ്.ഐമാരായ വി.എസ്. അനിൽകുമാർ,​ ഷിജോ സി.തങ്കച്ചൻ, കെ.കെരാജു,​ ഉദ്യോഗസ്ഥരായ സിന്ധു,​ ശ്യാം എസ്. നായർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.