വാഴൂർ:എസ്.എൻ.ഡി.പി യോഗം 231ാം നമ്പർ വാഴൂർ ഈസ്റ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.ശാഖാ പരിധിയിൽ നിന്നും മത്സരിച്ച് വിജയിച്ച അംഗങ്ങളായ വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി,ശ്രീകാന്ത് പി.തങ്കച്ചൻ,ജിജി നടുവത്താനി,നിഷ രാജേഷ് എന്നിവർ പങ്കെടുത്തു.ശാഖാ പ്രസിഡന്റ് അനിയൻ ഏഷ്യ അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.സെക്രട്ടറി പി.കെ.ദാസ്,ശാഖാ കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസ അർപ്പിച്ചു.