കൂരാലി: എലിക്കുളം പഞ്ചായത്തുതല കെ.എം മാണി സ്മൃതിസംഗമം ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ.എം.കെ രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. തോമസ്‌കുട്ടി വട്ടയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി മുഖ്യപ്രഭാഷണം നടത്തി. ലോപ്പസ് മാത്യു, ജോസഫ് ഓലിക്കൽ, ജോസഫ് എം.കള്ളിവയലിൽ, സജീവ് പള്ളത്ത്, വാസൻ കുറുമാക്കൽ, സെബാസ്റ്റ്യൻ പേഴുംതോട്ടം, സാജൻ തൊടുക, ജൂബിച്ചൻ ആനിത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.

ജോണി പനച്ചിക്കൽ, സെൽവി വിൽസൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഫിലിപ്പ് കുഴികുളം, ബെറ്റി റോയി, പെണ്ണമ്മ ജോസഫ്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സിനി ജോയി, മനോജ് മറ്റമുണ്ടയിൽ ആൽബിൻ പേണ്ടാനം, സോണി തെക്കേൽ, ജോസ് കല്ലങ്കാവുങ്കൽ, ജോസി ബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. കെ.എം.മാണിക്കൊപ്പം പ്രവർത്തിച്ച മുതിർന്ന നേതാക്കളെ ജോസ് കെ.മാണി ആദരിച്ചു.