കോട്ടയം: ലളിതകലാ അക്കാദമി അവാർഡ് ജേതാവ് ടി.ആർ.ഉദയകുമാറും ശിൽപ്പി വി.സതീശനും ചേർന്ന് നടത്തുന്ന ചിത്ര ശില്പ പ്രദർശനം ലളിതകല അക്കാഡമി ഗാലറിയിൽ ആരംഭിച്ചു. ഭാഷാപോഷിണി എഡിറ്റർ ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്തു. സംവിധായകൻ ജോഷി മാത്യു ,കെ.എ ഫ്രാൻസിസ് ,കേരള കൗമുദി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.ജയകുമാർ, ബിജി കുര്യൻ, ഡോ.ബാബു ചെറിയാൻ,കെ.ബി പ്രസന്നകുമാർ, സന്തോഷ് ജെ കെ വി എന്നിവർ പങ്കെടുത്തു