കോട്ടയം: ഉരുളിക്കുന്നത്തെ സുനീഷിന് അനുയോജ്യമായ വീൽചെയർ എത്തിച്ച് അഭയം ചാരിറ്റബിൾ സൊസൈറ്റി. അഭയം ചാരിറ്റബിൾ സൊസൈറ്റി ആദ്യം നൽകിയ വീൽചെയർ അപര്യാപ്തമെന്നു വ്യക്തമായ സാഹചര്യത്തിലാണ് അഭയം ഉപദേശക സമിതി ചെയർമാൻ വി.എൻ.വാസവൻ സുനീഷിന്റെ വീട്ടിലെത്തി മറ്റൊരു വീൽചെയർ കൈമാറിയത്. സുനീഷിന്റെ മകന്റെ സൈക്കിൾ കളവ് പോയതിനെ തുടർന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടർ മഖേന മറ്റൊരു സൈക്കിൾ സുനീഷിന്റെ മകന് സ്നേഹസമ്മാനമായി നൽകിയിരുന്നു. തന്റെ ആവശ്യങ്ങൾ നിറവേറ്റിതന്ന അഭയം ഉപദേശക സമിതി ചെയർമാൻ വി.എൻ.വാസവന് നന്ദി പറയുകയാണ് സുനീഷ്. ചെയർമാൻ വാസവനൊപ്പം അഭയം സെക്രട്ടറി ഏബ്രഹാം തോമസ്, എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, സോണി, വി.എം.പ്രദീപ് എന്നിവരും സന്നിഹിതരായിരുന്നു