പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിൽ സമീപഭാവിയിൽ 10 കോടി രൂപയുടെ മൈക്രോ ഫിനാൻസ് വായ്പ വിതരണം ചെയ്യുമെന്ന് യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ പറഞ്ഞു. യൂണിയനിലെ ഓരോ കുടുംബത്തിന്റെയും ഉന്നമനമാണ് സമുദായ നേതൃത്വം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മീനച്ചിൽ യൂണിയനിലെ ആദ്യഘട്ട മൈക്രോഫിനാൻസ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംഘങ്ങൾക്കായി ആദ്യഘട്ടത്തിൽ ഒരുകോടി രൂപയാണ് ഇന്നലെ വിതരണം ചെയ്തത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുൻകൈയെടുത്താണ് മീനച്ചിൽ യൂണിയനിലെ വായ്പാ വിതരണം പുനരാരംഭിച്ചത്.
യൂണിയൻ കൺവീനർ എം.പി സെൻ അദ്ധ്യക്ഷത വഹിച്ചു.ഏകാത്മകം മോഹിനിയാട്ടം പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് വിതരണം ഇൻകംടാക്‌സ് ജോ. കമ്മീഷണർ ജ്യോതിസ് മോഹൻ നിർവഹിച്ചു. മീനച്ചിൽ യൂണിയൻ വനിതാസംഘം നേതൃത്വത്തിൽ നിന്ന് തലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ കൺവീനർ സോളി ഷാജി തലനാടിനെയും കാണക്കാരി പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട വനിതാസംഘം യൂണിയൻ കമ്മറ്റിയംഗം അംബികാ സുകുമാരനെയും എം.ബി ശ്രീകുമാർ പൊന്നാട അണിയിച്ചാദരിച്ചു.
സൈബർസേന കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലി, മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ സി.റ്റി രാജൻ അക്ഷര, അരുൺ കുളംമ്പള്ളി, വി.കെ. ഗിരീഷ്, മൈക്രോഫിനാൻസ് കോഡിനേറ്റർ പി.ജി അനിൽ കുമാർ, വനിതാസംഘം ചെയർപേഴ്‌സൺ മിനർവ്വ മോഹൻ, കൺവീനർ സോളി ഷാജി തലനാട്, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, യൂണിയൻ യൂത്ത്മൂവ്‌മെന്റ് വൈസ് ചെയർമാൻ സുധീഷ് ചെമ്പംകുളം, സൈബർസേന ചെയർമാൻ ആത്മജൻ കൊല്ലപ്പള്ളി, നബാർഡ് സ്‌കീം കോഓഡിനേറ്റർ ബിന്ദു സജി മനത്താനം, ധനലക്ഷ്മി ബാങ്ക് മാനേജർ പി.എസ് സുരേഷ്, അംബിക സുകുമാരൻ, സ്മിത ഷാജി, സുജ മണിലാൽ, കുമാരി ഭാസ്‌ക്കരൻ, രാജി ജിജിരാജ്, റീന അജി, ബീന മോഹൻദാസ് , ലിജി ശ്യാം എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ വൈസ് ചെയർമാൻ ലാലിറ്റ് എസ്. തകടിയേൽ സ്വാഗതവും നബാർഡ് സ്‌കീം കോഓഡിനേറ്റർ ബിന്ദു സജി നന്ദിയും പറഞ്ഞു.