bus-accident
തേക്കിൻകാനത്ത് മറിഞ്ഞ ടൂറിസ്റ്റ് ബസ്

രാജാക്കാട്:തേക്കിൻകാനത്ത് ടൂറിസ്റ്റ് ബസ്സ് അപകടത്തിൽപെട്ട് ആറ് പേർക്ക് പരിക്ക്. മധുരയിൽ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന പതിമൂന്നംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ രാജാക്കാട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടങ്ങൾ തുടർക്കഥയായ തോക്കിൻകാനം ടൗണിന് സമീപമുള്ള കൊടും വളവിലാണ് അപകടം. ഇറക്കമിറങ്ങി വന്ന വാഹനം വളവ് തിരിയാൻ സാധിക്കാതെ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു.അപകട ശബ്ദ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പതിമൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സുമൈറ ബാബു (28) അയ്മൻസീനി (17) എസ് കരിമനീസ (44) സൽമ (32) ഫരിൻ (48) ഹംദാൻ (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ പതിനഞ്ചുകാരനായ ഹംദാന്റെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്.