പാലാ: കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് രാവിലെ 9.10 നും 9.40 നും മദ്ധ്യേ തന്ത്രി പറമ്പൂര്ഇല്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാടും മേൽശാന്തി പത്മനാഭൻ പട്ടതിരിയും ചേർന്ന് കൊടിയേറ്റും. ഫെബ്രുവരി 10ന് ആറാട്ടോടെ ഉത്സവം സമാപിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരങ്ങൾക്ക് പ്രാധാന്യം നൽകി ക്ഷേത്രച്ചടങ്ങുകൾ മാത്രമായാണ് ഈ വർഷത്തെ ഉത്സവം നടത്തുന്നതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.