കട്ടപ്പന: എൻ.ജി.ഒ. അസോസിയേഷൻ കട്ടപ്പന ശാഖ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എം. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജയ്‌സൺ സിജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ, സെക്രട്ടറി രാജേഷ് ബേബി, ട്രഷറർ ഷിഹാബ് പരീത്, കെ.പി. വിനോദ്, ഡോളിക്കുട്ടി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.