ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം 5229ാം നമ്പർ ഗുരുകുലം വാഴപ്പള്ളി പടിഞ്ഞാറ് ശാഖയിൽ 33ാമത് വാർഷിക സമ്മേളനവും 5ാമത് പുനപ്രതിഷ്ഠാ മഹോത്സവത്തിനും കൊടിയേറി. പ്രതിഷ്ഠാവാർഷിക സമ്മേളനം യോഗം നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം സ്ഥപതി ഓമനക്കുട്ടൻ പുത്തൻകാവ്, വനിതാസംഘം താലൂക്ക് യൂണിയൻ സെക്രട്ടറി എം.എസ് രാജമ്മ, യൂണിയൻ കമ്മറ്റിയംഗം കെ.പ്രസാദ്, വനിതാസംഘം പ്രസിഡന്റ് ഗുരുകുലം ബിന്ദു മനോജ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ഗുരുകുലം ശ്രീജിൻ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി ആർ മനോജ് സ്വാഗതവും വൈസ് പ്രസിഡന്റ് വി.ആർ രമേഷ് നന്ദിയും പറഞ്ഞു.


രണ്ടാംദിവസമായ ഇന്ന് രാവിലെ 5.30ന് നടതുറക്കൽ, 6ന് മഹാഗണപതിഹോമം,8ന് ഗുരുദേവ കീർത്തനാലാപനം, വൈകിട്ട് 5ന് നടതുറക്കൽ, 6.15ന് ദീപാരാധന. സമാപന ദിവസമായ 4ന് രാവിലെ 5.30ന് നടതുറക്കൽ, 6ന് മഹാഗണപതിഹോമം, 8ന് ഗുരുദേവകൃതികളുടെ പാരായണം, വൈകിട്ട് 5ന് നടതുറക്കൽ, 5.30ന് താലപ്പൊലിഘോഷയാത്ര കോണത്തോടി ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിൽ നിന്നും പുറപ്പെടും, 7ന് ദീപാരാധന, 7.30ന് കൊടിയിറക്ക്.