പാലാ : സ്ത്രീ, ഭിന്നശേഷി, ബാല, യുവജന, പരിസ്ഥിതി സൗഹ്യദ പദ്ധതികൾക്ക് പ്രതിനിധ്യം നൽകി ളാലം ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ കെ.എസ് അവതരിപ്പിച്ച 2021-22 സാമ്പത്തിക വർഷത്തേക്കുളള ബഡ്ജറ്റിൽ 33.81 കോടി രൂപയുടെ വരവും 33.69 കോടി രൂപയുടെ ചെലവും 12.65 ലക്ഷം രൂപ നിക്കിയിരിപ്പുമാണുളളത്.
ജനകീയാസൂത്രണ പദ്ധതിയിൽ 1.99 കോടി, മെയിന്റ്‌നൻസ് ഫണ്ട് 16.94 ലക്ഷം, ജനറൽ പർപ്പസ് ഫണ്ട് 56.36 ലക്ഷം, ലൈഫ് പി.എം.എ.വൈ ഭവനനിർമ്മാണപദ്ധതിയിൽ 8 കോടി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 11.37 കോടി എന്നിങ്ങനെയാണ് ബഡ്ജറ്റ് നീക്കിയിരുപ്പ്.

ലൈഫ് ഭവനനിർമ്മാണ പദ്ധതിയിൽ ജനറൽ 28.68 ലക്ഷം, എസ്.സി 10.85 ലക്ഷം, എസ്.റ്റി 1.98 ലക്ഷം എന്നിങ്ങനെ തുക നീക്കിവച്ചിട്ടുണ്ട്. ളാലം ബ്ലോക്ക് സമ്പൂർണ സ്ത്രീ, ഭിന്നശേഷി, ബാലസൗഹ്യദമാക്കി മാറ്റുന്നതിനുളള പദ്ധതികൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.