തലയോലപ്പറമ്പ് : കേരള കോൺഗ്രസ് (എം) ന്റെ മുന്നണി മാറ്റം സംബന്ധിച്ചുണ്ടായ നിലപാട് ശരിവയ്ക്കുന്നതാണ് തദ്ദേശസ്ഥാപനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നതെന്ന് ചെയർമാൻ ജോസ്.കെ.മാണി പറഞ്ഞു. വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം.മാണിയുടെ 88 ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ സ്മൃതി സംഗമവും കെ. എ. അപ്പച്ചന്റെ 4 ാമത് ചരമവാർഷിക ദിനാചരണവും ജനപ്രതിനിധികൾക്ക് നല്കിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി ചെറുപുഷ്പം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ആന്റണി കളമ്പുകാടൻ, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ, സി. പി.എം ഏരിയ സെക്രട്ടറി കെ.ശെൽവരാജ്, എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് ്‌സെക്രട്ടറി ജോൺ വി.ജോസഫ്, ഫിറോസ് മാവുങ്കൽ, സണ്ണി തെക്കേടം, ജോസ് പുത്തൻകാല, എബ്രഹാം പഴയകടവൻ പി.വി.കുര്യൻ പ്ലാക്കോട്ടയിൽ, ലൂക്ക് മാത്യു, എം.സി.എബ്രഹാം എന്നിവർ പ്രസംഗിച്ചു.