കോട്ടയം: ജില്ലയിൽ എൻ.സി.സി / സൈനിക ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ്- രണ്ട് (എച്ച്.ഡി. വി ) തസ്തികയിലേക്ക് അനുയോജ്യരായി കണ്ടെത്തിയിട്ടുള്ള ഉദ്യോഗാർത്ഥികളുടെ പ്രായോഗിക പരീക്ഷ തൃപ്പൂണിത്തുറ ഗവ. ബോയ്സ് വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടത്തും. കാറ്റഗറി നമ്പർ 327/19 ല്‍ അപേക്ഷിച്ചിട്ടുള്ളവർക്ക് ഫെബ്രുവരി 9 , 10 തീയതികളിലും 473/19, 475/19 എന്നീ കാറ്റഗറി നമ്പരുകളില്‍ പെട്ടവര്‍ക്ക് 16നുമാണ് പരീക്ഷ .രാവിലെ ആറിന് പരീക്ഷ ആരംഭിക്കും .