കോട്ടയം : മീനച്ചിലാർ - മീനന്തറയാർ -കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായ ജനകീയ കൂട്ടായ്മയുടെ യോഗം ഇന്ന് വൈകിട്ട് 5 ന് വൈ.എം.സി.എ ഹാളിൽ ചേരും. പ്രളയ രഹിത പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടേയും തരിശുനില കൃഷി വ്യാപനത്തിന്റെ അടുത്തഘട്ടം സംബന്ധിച്ചും തയ്യാറാക്കിയ മാർഗരേഖ യോഗം ചർച്ച ചെയ്യുമെന്ന് കോ-ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ അറിയിച്ചു.