kalamela

കോട്ടയം : വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന കലാമേള ഉത്സവം 20 മുതൽ 26 വരെ നടക്കും. വൈക്കവും കോട്ടയവുമാണ് വേദികൾ. കേരളത്തിന്റെ തനതുപാരമ്പര്യനാടൻ കലാരൂപങ്ങൾ അരങ്ങേറുന്ന വേദിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രവേശനം അനുവദിക്കുക. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഡിഎം ആശ.സി. എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. വൈക്കം നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ, ഡി.ടി.പി.സി സെക്രട്ടറി ഡോ.ബിന്ദു നായർ, നഗരസഭാ സെക്രട്ടറിമാർ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.