ബൈസൺവാലി. ഒരു കോടിയുടെ നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ബൈസൺവാലി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും.മുഖ്യാതിഥിയായി വൈദ്യുതി മന്ത്രി എം.എം.മണി നിർവ്വഹിക്കും. ശിലാഫലകം അനാഛാദനം എസ്.രാജേന്ദ്രൻ എം.എൽ.എ നിർവ്വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ബേബി, ബൈസൺവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണൻകുട്ടി ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി ഷാജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഗിരിജ മൗജൻ, ആതിര ഗിരീഷ്, പൊട്ടൻ കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈലജ സുരേന്ദ്രൻ, ഹയർസെക്കന്ററി റീജിയണൽ ഡയറക്ടർ പി.വി. പ്രസീദ , വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.രവീന്ദ്രവ്യാസ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ കെ.എ. ബിനു മോൻ , ഇടുക്കി ഡയറ്റ് പ്രിൻസിപ്പാൾ ഡോ.എം.കെ ലോഹിദാസൻ തുടങ്ങിയവർ പങ്കെടുക്കും.