sndp

കട്ടപ്പന: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് എസ്.എൻ.ഡി.പി. യോഗം 1697ാം നമ്പർ മയിലാടുംപാറ ശാഖയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. ശാഖാ പ്രസിഡന്റ് കെ.വി. രാമകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റിയംഗം വി.ബി. സുഗതൻ, ശാഖാ സെക്രട്ടറി സബീഷ് സാബു എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീറണാകുന്നേൽ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി റോയി, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാമചന്ദ്രൻ, ചക്കുപള്ളം പഞ്ചായത്ത് അംഗങ്ങളായ സൂസൻ മാത്യു, പി.ടി. മാത്യു, വണ്ടൻമേട് പഞ്ചായത്ത് അംഗം അനുമോൾ ബിനോയി എന്നിവർക്ക് ഉപഹാരം നൽകി

.