കട്ടപ്പന: കമ്പംമെട്ട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ ദൈവമാതാവിന്റെ ഓർമപ്പെരുന്നാൾ തുടങ്ങി. വികാരി ഫാ. ജേക്കബ് വർഗീസ് ഇരുമേടയിൽ കൊടിയേറ്റി. നാളെ വൈകിട്ട് 6ന് സന്ധ്യാനമസ്‌കാരം, 6.45ന് പ്രസംഗം ഫാ. ബിജു ആൻഡ്രൂസ്, 7.15 ന് പ്രദക്ഷിണം, 7.45ന് ആശിർവാദം. ആറിന് രാവിലെ 7.30ന് പ്രഭാത നമസ്‌കാരം, 8.30ന് മൂന്നിൻമേൽ കുർബാന ഫാ. കുര്യാക്കോസ് വാലയിൽ, ഫാ. ടി.വി. വർഗീസ്, ഫാ. ജസ്വിൻ ചാക്കോ എന്നിവർ കാർമികത്വം വഹിക്കും, 9.30ന് മദ്ധ്യസ്ഥ പ്രാർത്ഥന, 9.45ന് പ്രസംഗം, 10.30ന് പ്രദക്ഷിണം, ആശിർവാദം, ലേലം.