ചിറക്കടവ്: മഹാദേവക്ഷേത്രത്തില്‍ രണ്ടുജീവനക്കാര്‍ കൂടി കൊവിഡ് പോസിറ്റീവായതോടെ തുടര്‍ന്നുളള ഉത്സവദിനങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാതെ ചടങ്ങുമാത്രമായി നടത്താന്‍ തീരുമാനം.
നേരത്തെ രണ്ടുജീവനക്കാര്‍ കൊവിഡ് പോസിറ്റീവായിരുന്നു. ആള്‍ക്കൂട്ടമൊഴിവാക്കാനാണ് തീരുമാനം. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരോട് ക്വാറന്റീനില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പള്ളിവേട്ട, ആറാട്ട് ദിനങ്ങളായ ഇന്നും നാളെയും ചടങ്ങുകള്‍ മാത്രമാണുണ്ടാവുക.