കട്ടപ്പന: കേന്ദ്ര സർക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദേശീയ കോ-ഓർഡിനേഷൻ ഓഫ് ഇലക്ട്രിസിറ്റി ആൻഡ് എൻജിനിയേഴ്‌സിന്റെ നേതൃത്വത്തിൽ ജീവനക്കാർ പണിമുടക്കി. കട്ടപ്പന കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസ് പടിക്കൽ നടന്ന സമരം സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. സജിമോൻ, പ്രദീപ് ശ്രീധരൻ, ജയശ്രീ ദിവാകരൻ എന്നിവർ നേതൃത്വം നൽകി.