പാലാ: നഗരസഭയിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ഹരിത കർമ്മസേനാംഗങ്ങളുടെ പേരും ഫോൺനമ്പരും പൊതുജനങ്ങളെ സഹായിക്കുന്നതിനായി പ്രസിദ്ധീകരിച്ചു. പ്രതിമാസം വീടുകൾക്ക് 60 രൂപയും സ്ഥാപനങ്ങൾക്ക് 120 രൂപയുമാണ് യൂസർ ഫീസായി നിശ്ചയിച്ചിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.അജൈവമാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമസേനയും വീടുകളുടെയും സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷൻ നടത്തണം. തുടർന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥലത്തിടുകയോ കത്തിക്കുകയോ ചെയ്യുന്നവർക്കെതിരെ കേരളാ പൊലീസ് ആക്ടും മുനിസിപ്പൽ ആക്ടും പ്രകാരം കേസെടുക്കുകയോ പിഴ ഈടാക്കുകയോ ചെയ്യും.
അജൈവ മാലിന്യം ശേഖരിക്കുന്നതിന് രജിസ്‌ട്രേഷൻ നടത്താൻ വിളിക്കേണ്ടവരുടെ പേരും ഫോൺനമ്പരും.
വാർഡ് 1,2,3, 4, 5, (രാജി 7356498376), വാർഡ് 6,7,8,9,10,11 (സിജി 9747137403), വാർഡ് 12,13,14 (ജലജ 9809894294), വാർഡ് 15,16,17, 18,19 (രാധാമണി 9495649339), വാർഡ് 20 (വൈദേവി 8139854773), വാർഡ് 21,22 (ശ്യാമള 9495415091), വാർഡ് 22,23,24,25,26 (സുമ 9562387682).