മേവട: കൊഴുവനാൽ മോനിപ്പള്ളിയിൽ ടോറസ് ലോറി കുളത്തിലേക്ക് മറിഞ്ഞു. മുളയ്ക്കപ്പുല്ലാട്ട് പ്രദീപിന്റെ ഉടമസ്ഥതയിലുള്ള കുളം നികത്തുന്നതിന് മണ്ണ് ഇറക്കുന്നതിനിടയിലാണ് ടോറസ് കുളത്തിലേക്ക് മറിഞ്ഞത്. ആളപായമില്ല. ടോറസിന് കേടുപാടുകൾ പറ്റി.