കട്ടപ്പന: കട്ടപ്പന വലിയപാറയിൽ ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ നിർമിക്കുന്നതിനെതിരെ പ്രതിഷേധം. വീട് നിർമാണത്തിനെന്ന പേരിൽ വാങ്ങിയ സ്ഥലത്ത് ടവർ നിർമിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. 2018ലെ പ്രളയത്തിൽ പ്രദേശത്ത് ഉരുൾപൊട്ടിയിരുന്നു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് എടുത്ത മണ്ണ് സമീപത്തെ വീടുകൾക്ക് ഭീഷണിയാണെന്നും പരാതിയുണ്ട്. വാർഡ് കൗൺസിലറെയും പ്രദേശവാസികളെയും അറിയിക്കാതെയാണ് നിർമാണം ആരംഭിച്ചതെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ കളക്ടർക്ക് പരാതി നൽകുമെന്നും സമരം നടത്തുമെന്നും നാട്ടുകാർ പറഞ്ഞു.