പാലാ:കൊവിഡ് 19 നെ തുടർന്ന് 2020ൽ മാറ്റി വെയ്ക്കപ്പെട്ട കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നലെ കൊടിയേറി. ക്ഷേത്രം തന്ത്രി പറമ്പൂരില്ലം നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട്, മേൽശാന്തി പത്മനാഭൻ പോറ്റി എന്നിവർ കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. ഇന്ന് മുതൽ 8ന് ആറാം ഉത്സവം വരെ രാവിലെ 5 മുതൽ പതിവ് ചടങ്ങുകൾ, ശീവേലി,മുളപൂജ, നവകം,പഞ്ചഗവ്യകലശം, പന്തീരടിപൂജ, ശ്രീഭൂതബലി,വൈകിട്ട് ദീപാരാധന,വിളക്കിനെഴുന്നള്ളിപ്പ്. 9ന് പള്ളിവേട്ട,10ന് ആറാട്ട്. ഈ വർഷത്തെ ഉത്സവം ഏപ്രിൽ 23 മുതൽ 30വരെ നടക്കും.