പാലാ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പാലാ ഹെഡ്പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.കെ.റ്റി.യു.സി മണ്ഡലം പ്രസിഡന്റ് ജോസ്‌കുട്ടി പൂവേലിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉപരോധം എ.ഐ.റ്റി.യു.സി ജില്ല വൈസ് പ്രസിഡന്റ് ബാബു കെ.ജോർജ് ഉദ്ഘാടനം ചെയ്തു..സി.ഐ.റ്റി.യു ഏരിയ സെക്രട്ടറി റ്റി.ആർ വേണുഗോപാൽ, എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, സിബി ജോസഫ്,എം.എസ് ശശിധരൻ, കെ.ബി അജേഷ്, പി.എൻ പ്രമോദ് എന്നിവർ പ്രസംഗിച്ചു. തൊഴിലാളി കർഷക ബില്ലുകൾ സമരവേദിയിൽ കത്തിച്ചു.