kappan

കോ​ട്ട​യം:പാലാ സീറ്റ് കിട്ടിയേതീരൂ എന്ന കടും പിടിത്തം സിറ്റിംഗ് എം.എൽ.എ മാണി സി. കാപ്പൻ ഉപേക്ഷിച്ചു. പാലാ സീറ്റിനെച്ചൊല്ലി ഇടതു മുന്നണി വിടേണ്ടതില്ലെന്ന നിലപാടിൽ എൻ.സി.പി ദേശീയ നേതൃത്വമെത്തിയതോടെ ,പാർട്ടിയിൽ ഒറ്റപ്പെടുമെന്നു മനസിലാക്കിയാണ് മനം മാറ്റം.. യു.ഡി.എഫ് സ്വതന്ത്രനായി പാലായിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് 'എനിക്ക് ഭ്രാന്തുണ്ടോ' എന്നായിരുന്നു കാപ്പന്റെ പ്രതികരണം .

" എന്റെ നേതാവും പാർട്ടി ദേശീയ അദ്ധ്യക്ഷനുമായ ശരത് പവാർ എന്തു പറഞ്ഞാലും അനുസരിക്കും. .യു.ഡി.എഫ് നേതാക്കളുമായി വ്യക്തിപരമായി അടുത്ത ബന്ധമുണ്ടെങ്കിലും അവരുമായി ചർച്ച നടത്തിയിട്ടില്ല.യു.ഡി.എഫുമായി ചർച്ച വേണമോയെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയെ കണ്ട ശേഷം തീരുമാനിക്കും " ,.കാപ്പൻ പറഞ്ഞു.

. പാലാ സീറ്റുമായി ബന്ധപ്പെട്ട് കാപ്പൻ ചർച്ച നടത്തിയതായി പി.ജെ.ജോസഫ് കഴിഞ്ഞ ദിവസവും വെളിപ്പെടുത്തിയിരുന്നു .എൻ.സി.പി പിളർന്ന് ഒരു വിഭാഗവുമായി കാപ്പൻ വരുമെന്ന കണക്കു കൂട്ടലിലായിരുന്നു യു.ഡി.എഫ് നേതാക്കൾ .കാപ്പൻ മാത്രം വരുന്നതിനോട് യോജിപ്പില്ല. എൻ.സി.പി ഇടതു മുന്നണിയിൽ ഉറച്ചു നിൽക്കുമെന്ന സൂചന ലഭിച്ചതോടെ, പാലാ സീറ്റിനായി ജോസഫ് ഗ്രൂപ്പിനൊപ്പം കോൺഗ്രസ് നേതാക്കളുടെയും ഇടി തുടങ്ങി.