മുണ്ടക്കയം: എം.ആർ.ഉല്ലാസ് ക്യാപ്റ്റനായ ബി.ഡി.ജെ.എസ് വാഹന പ്രചരണജാഥ നാളെ മുണ്ടക്കയം,കൂട്ടിക്കൽ,കോരുത്തോട് പഞ്ചായത്തുകളിൽ പര്യടനം നടത്തും. ബി.ഡി.ജെ.എസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വിവിധ ജനകീയ പദ്ധതികൾ വിശദീകരിക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ തുറന്നുകാട്ടുന്നതിനുമാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.

മുണ്ടക്കയം,കൂട്ടിക്കൽ, കോരുത്തോട് പഞ്ചായത്തുകളോട് സ്ഥലം എം.എൽ.എ കാണിക്കുന്ന അവഗണനയ്ക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് വാഹന പ്രചരണ ജാഥ. ജാഥയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് കുഴിമാവിൽ ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി സന്തോഷ് ഏറ്റുമാനൂർ നിർവഹിക്കും. ജില്ലാ. ജോയിൻ്റ് സെക്രട്ടറി പി.എൻ രവി അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം അഞ്ചരയ്ക്ക് ഏന്തയാറിൽ നടക്കുന്ന സമാപന സമ്മേളനം ബി.ജെ.പി ജില്ലാ സെക്രട്ടറി വി.സി അജികുമാർ ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ നേതാക്കളായ പി.അനിൽകുമാർ കോട്ടയം, ഷാജി കടപ്പൂര്, കെ.ബി. മധു, ഒ.സി.യേശുദാസ് ,ഷാജി ഷാസ്, സജീഷ് മണലേൽ എന്നിവർ സംസാരിക്കും. പി.എൻ.റെജിമോൻ, എം.എം മജേഷ്, വി.വി വാസപ്പൻ, പി.ആർ മോഹൻദാസ്‌, ഷാജി കോരുത്തോട്, വി.ആർ രത്നകുമാർ എന്നിവരാണ് വാഹന പ്രചരണജാഥയുടെ വൈസ് ക്യാപ്റ്റൻമാർ.