
വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ അമ്മയും കുഞ്ഞും ആശുപത്രി 15ന് ആരോഗ്യവകുപ്പ് മന്ത്റി കെ.കെ ശൈലജ, ധനകാര്യ മന്ത്റി ഡോ.തോമസ് ഐസക്ക് എന്നിവർ ചേർന്ന് നാടിന് സമർപ്പിക്കും. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ആശുപത്രി പ്രവർത്തനക്ഷമമാകുന്നതോടെ സ്ത്രീകൾക്കും കുട്ടികൾക്കും മികച്ച ചികിത്സ ലഭ്യമാകും. കിഫ്ബിയുടെ ധനസഹായത്തോടെ 95 കോടി വിനിയോഗിച്ചു വൈക്കം താലൂക്ക് ആശുപത്രി വളപ്പിൽ നിർമ്മിക്കുന്ന പുതിയ ആശുപത്രി സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനവും വൈക്കം ഗവ.ബോയിസ് ഹയർ സെക്കൻഡറി സ്‌കൂളിലെ നിർമ്മാണം പൂർത്തിയായ പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടനവും 18ന് മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഉദ്ഘാടന പരിപാടിയുടെ സ്വാഗതസംഘ രൂപീകരണ യോഗം നാളെ 3ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കുമെന്ന് സി.കെ.ആശ എം.എൽ.എ അറിയിച്ചു.