നെടുങ്കണ്ടം: ഡി.സി.സി. മുൻ വൈസ് പ്രസിഡന്റും നെടുങ്കണ്ടം പഞ്ചായത്ത് മുൻ അംഗവുമായ കെ.ആർ. സുകുമാരൻ നായരുടെ ഒന്നാം ചരമ വാർഷിക ദിനാചരണം ഇന്ന് തൂക്കുപാലം എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. രാവിലെ ഒൻപതിന് പ്രവർത്തകരും നേതാക്കളും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന അനുസ്മരണ യോഗത്തിൽ രാഷ്ട്രീയ, സാമൂഹിക, സാമുദായിക മേഖലകളിലുള്ളവർ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥിക്ക് കെ.ആർ.എസ്. എൻഡോവ്‌മെന്റും നൽകും.